Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goal I

ഞാ​ന്‍ സ്വ​പ്‌​നം ക​ണ്ട ഗോ​ള്‍

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​ന് എ​തി​രേ അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് സ​ഹ​താ​രം ല​യ​ണ​ല്‍ മെ​സി​യെ കെ​ട്ടി​പ്പി​ടി​ച്ച് ക​ണ്ണീ​ര്‍​വാ​ര്‍​ത്തു.

90+2-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ ക്രോ​സി​ല്‍​നി​ന്ന് ഹെ​ഡ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന​യു​ടെ ജ​യം​കു​റി​ച്ച ലൗ​താ​രൊ​യു​ടെ ഗോ​ള്‍. അ​ര്‍​ജ​ന്‍റീ​ന​യെ ജ​യി​പ്പി​ക്കു​ന്ന ഗോ​ള്‍ നേ​ടു​മെ​ന്ന് നേ​ര​ത്തേ സ്വ​പ്‌​നം ക​ണ്ട​താ​യി മ​ത്സ​ര​ശേ​ഷം ലൗ​താ​രൊ പ​റ​ഞ്ഞു.

""ഞാ​ന്‍ ഇ​തു സ്വ​പ്‌​നം ക​ണ്ടി​രു​ന്നു. അ​ല​ക്‌​സി​സി​നോ​ട് (മ​ക് അ​ലി​സ്റ്റ​ര്‍) ഞാ​ന്‍ സ്‌​കോ​ര്‍ ചെ​യ്യാ​ന്‍ പോ​കുന്നുവെ​ന്നും പ​റ​ഞ്ഞു. ബെ​ഞ്ചി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ ഫ​ക്കു​ണ്‍​ഡോ മെ​ദി​ന​യോ​ടും ഞാ​ന്‍ ഗോ​ള്‍ നേ​ടു​മെ​ന്നു പ​റ​ഞ്ഞു. അ​ച്ഛ​ന്‍ എ​നി​ക്ക് ആ​ദ്യ​മാ​യി ഒ​രു​ജോ​ഡി ബൂ​ട്ട്‌​സ് വാ​ങ്ങി​ത്ത​ന്ന​പ്പോൾ മു​ത​ല്‍ സ്വ​പ്‌​നം ക​ണ്ടി​രു​ന്ന ഗോ​ളാ​ണി​ത്.''- മ​ത്സ​ര​ശേ​ഷം ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് വെ​ളി​പ്പെ​ടു​ത്തി.

Latest News

Corehub Up